തുടർച്ചയായ വിലയിടിവിന് വിരാമം…. ഇന്ന് സ്വർണവിലയിൽ….

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,515 രൂപയും പവന് 1,08,120 രൂപയുമാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായ വിലയിടിവിന് ശേഷമാണ് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 2,920 രൂപയുടെ കുറവുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 30 രൂപയും 10 ഗ്രാമിന് 2,300 രൂപയുമാണ് നിലവിലെ നിരക്കെന്നാണ് നൽകിയിരിക്കുന്ന വിവരം.

Related Articles

Back to top button