‘ലോകത്തിലെ മുഴുവൻ ക്രിമിനലുകളും ഡൽഹിയിൽ അടിഞ്ഞുകൂടുന്നു, ആ വിദ്വാനെ പട്ടായക്ക് വിടണം’

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധിക്കുന്നവരെ അധിക്ഷേപിച്ച് ബിജെപി നേതാവ്. സമരം നടത്തുന്നവരെ പട്ടായയ്ക്ക് വിടണമെന്നായിരുന്നു ബിജെപി സംസ്ഥാന കൗൺസിൽ അംഗം പുതുക്കലവട്ടം ബാലചന്ദ്രന്റെ വിവാദ പ്രസംഗം. ‘ഈ വിദ്വാനെ എത്രയും വേഗം പട്ടായയ്ക്ക് അയച്ചില്ലെങ്കിൽ ഇവിടെ പ്രശ്നങ്ങളുണ്ടാകും. അയാൾ സ്ഥിരം പോകുന്ന സ്ഥലമാണ്. എല്ലാവരും ഡൽഹിയിൽ അടിഞ്ഞുകൂടുന്നു. ലോകത്തിലെ മുഴുവൻ ക്രിമിനലുകളും ഡൽഹിയിൽ അടിഞ്ഞുകൂടുകയാണ്’, പുതുക്കലവട്ടം ബാലചന്ദ്രൻ പറഞ്ഞു.
അധോലോക നേതാക്കളും തീവ്രവാദികളും സമത്തിലുണ്ട്. സകല തീവ്രവാദികളുടെയും സ്ലീപ്പർ സെല്ലുകൾ ഡൽഹിയിൽ ഉണ്ട്. അവർ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിലെ ചാനലുകളിലെ ലലനാമണികൾ അൽപവസ്ത്രധാരികളായി ഡൽഹിയിലെത്തുന്നുവെന്നും ബിജെപി നേതാവ് അധിക്ഷേപിച്ചു. ഷംസുദീനെതിരെ സമരം ചെയ്ത യുവമോർച്ച നേതാവിനെ അറസ്റ്റ് ചെയ്തു. എന്നാൽ ഇരുനൂറുദീനും മുന്നൂറുദീനും ഇവിടെ ഒളിച്ചു കഴിയുന്നുവെന്നും പുതുക്കലവട്ടം ബാലചന്ദ്രൻ പറഞ്ഞു



