ഇന്ത്യ സഖ്യത്തിന്റെ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖയും ആവശ്യപ്പെട്ട് സുപ്രീംകോടതി..

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകളും ഫോം ആറിലെ ഭേദഗതിയും ചോദ്യംചെയ്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം നൽകിയ ഹർജിയിൽ പത്തിലധികം ന്യൂനതകൾ കണ്ടെത്തി സുപ്രീംകോടതി രജിസ്ട്രി. ഹർജിയിലെ സാങ്കേതിക പിഴവുകൾ പരിഹരിക്കണമെന്നും ആവശ്യമായ രേഖകൾ വ്യക്തതയോടെ സമർപ്പിക്കണമെന്നും രജിസ്ട്രി നിർദേശിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയൽ രേഖയുടെ വ്യക്തമായ പകർപ്പ് ഹാജരാക്കണമെന്നാണ് രജിസ്ട്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജിയിലെ ചില പേജുകൾ വായിക്കാൻ കഴിയാത്തവിധം അവ്യക്തമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതി ഫീസിൽ 200 രൂപയിലധികം കുറവുണ്ടെന്നതും കണ്ടെത്തിയ പിഴവുകളിൽ ഉൾപ്പെടുന്നു.



