മോദിയുഗം അവസാനിപ്പിക്കാതെ അടങ്ങില്ലെന്ന് രാഹുൽ ​ഗാന്ധി‌…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. 15 കൊല്ലം ചെയ്തത് ഇനി തുടരാനാനാകില്ലെന്നും മോദി എതിരാളികളെ നിശബ്ദരാക്കാൻ നോക്കുന്നുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധക്കാരെ അടിച്ചമർത്തുകയാണ്. മോദിയുടെയും ചുറ്റുമുള്ളവരുടെയും നാളുകൾ എണ്ണപ്പെട്ട് കഴിഞ്ഞുവെന്നും രാഹുൽ പറഞ്ഞു. മോദിയെ മോഗമ്പോ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുലിൻ്റെ വിമർശനം. ചെന്നൈയിൽ നടക്കുന്ന ഛാത്രോം കി ഗൂഞ്ച് പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

മോദിക്ക് പെരിയാർ നൽകിയ സന്ദേശമെന്താണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനം ചോദ്യം ചെയ്യപ്പെടലാണ്. വോട്ട് മോഷണം സംസ്കാരത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഭാഷയിലേക്കും പാരമ്പര്യത്തിലേക്കുമുള്ള നുഴഞ്ഞു കയറ്റമാണ്. ജിജ്ഞാസയുടെ കടയ്ക്കൽ കത്തി വയ്ക്കുകയാണ് മോദിയും അമിത് ഷായും. ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിക്കുന്നു. തമിഴ്നാടിന്റെ സംസ്കാരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മോദിയുടെയും ചുറ്റുമുള്ളവരുടെയും നാളുകൾ എണ്ണപ്പെട്ട് കഴിഞ്ഞു. ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ തകർക്കാൻ ഒരാളെ കൊണ്ടും കഴിയില്ല. മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികളും ധനാഢ്യന്മാരുമാണ്. നീതിക്ക് മുന്നിൽ നിന്ന് മോദിയെ രക്ഷിക്കാൻ ഒരു ശക്തിക്കും ആകില്ല. മോദിയുഗം അവസാനിപ്പിക്കാതെ അടങ്ങില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

Related Articles

Back to top button