കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം….പരിക്കേറ്റ യുവതി….

കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. നട്ടാശേരി പാറയില്‍ അജയന്റെ മകള്‍ അഞ്ജലിയാണ് മരിച്ചത്. 19വയസ്സായിരുന്നു. അപകടത്തില്‍ അഞ്ജലിയുള്‍പ്പെടെ 5 സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ ഐസിയുവില്‍ വെന്റിലേറ്ററിലായിരുന്നു അഞ്ജലി. മാതാവ് മരിച്ചതിനുശേഷം വലിയമ്മയോടൊപ്പമായിരുന്നു അഞ്ജലി താമസിച്ചിരുന്നത്.

Related Articles

Back to top button