സഞ്ജു സാംസണ് ഏറെ നിര്‍ണായകം…

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20 ഇന്ന് നടക്കും. റാഞ്ചിയില്‍ വൈകീട്ട് ഏഴിനാണ് കളി തുടങ്ങുക. ലക്‌നൗവിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. തിരിച്ചടിച്ച് ഒപ്പമെത്താന്‍ വെസ്റ്റ് ഇന്‍ഡീസ്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ശോഭിച്ച ഇന്ത്യ 171ന് വിന്‍ഡീസിനെ എറിഞ്ഞിട്ട് 32 പന്ത് ബാക്കി നില്‍ക്കേ ലക്ഷ്യത്തിലെത്തി. 43 പന്തില്‍ പുറത്താകാതെ 102 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്.

മോശം ഫോം തുടരുന്ന സഞ്ജു സാംസണ് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അവസാന നാല് കളിയില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 11 റണ്‍സ്. ഇഷാന്‍ കിഷന്‍ കിട്ടിയ അവസരങ്ങളില്‍ എല്ലാം റണ്ണടിക്കുന്നു. തകര്‍ത്തടിക്കുന്ന കൗമാരതാരം വൈഭവ് സൂര്യവംശി അവസരത്തിനായി കാത്തിരിക്കുന്നു. പ്ലേയിംഗ് ഇലവനില്‍ തുടരാന്‍ റണ്ണടിക്കുകയല്ലാതെ സഞ്ജുവിന് മറ്റ് വഴികളൊന്നുമില്ല. മായങ്ക് യാദവിന് പകരം പ്രിന്‍സ് യാദവ് ടീമിലെത്താന്‍ സാധ്യതയുമുണ്ട്. ട്വന്റി 20യില്‍ ശക്തമായ തിരിച്ചടിക്കാന്‍ കരുത്തുളള നിരയാണ് വിന്‍ഡീസ്.

Related Articles

Back to top button