തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം; ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും പിടിയില്‍

കോണ്‍ഗ്രസ് ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞ കേസില്‍ രണ്ടുപേര്‍ പിടിയില്‍. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീലാല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ സഹായിച്ച അജി, സ്റ്റെഫിന്‍ എന്നിവരെയും മ്യൂസിയം പൊലീസ് പിടികൂടി.

ഇന്നലെ രാത്രി തെങ്കാശിയിലെ ഒളികേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പ്രദീപിനൊപ്പം ബൈക്കിലെത്തിയ ശ്രീലാല്‍ ആണ് ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സംഭവത്തിനു പിന്നില്‍ ബിജെപി ആണെന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ആക്രമണത്തിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍പ്പെടെ ഡിസിസി ഓഫിസ് സന്ദര്‍ശിച്ചിരുന്നു. കേന്ദ്രമന്ത്രി അമിത്ഷായെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതിനു പിന്നാലെയായിരുന്നു ഡിസിസി ഓഫിസ് ആക്രമണം. ഡിസിസി ഓഫിസിന്റെ ഗ്ലാസടക്കം അന്ന് തകര്‍ന്നു.

Related Articles

Back to top button