പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ട് രംഗത്തിറങ്ങി; വീണ്ടും വിവാദ പരാമർശവുമായി ജി സുധാകരൻ

ആലപ്പുഴ: സിപിഎമ്മിനെതിരെ വീണ്ടും വിവാദ പരാമർശവുമായി ജി സുധാകരൻ. പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ട് രംഗത്തിറങ്ങിയെന്നാണ് ജി സുധാകരൻ്റെ പരാമർശം. അന്ന് വിഎസിനോട് യോജിച്ചില്ല. മന്ത്രിസഭ കൂടിക്കൊണ്ടിരുന്നപ്പോൾ വിഎസ് ജുബ്ബയിൽ നിന്ന് പേപ്പർ എടുത്ത് വായിച്ചു. കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു എന്നായിരുന്നു പേപ്പറിൽ ഉണ്ടായിരുന്നത്. എന്നാൽ അന്ന് താൻ എഴുന്നേറ്റുനിന്ന് പറ്റില്ലെന്ന് പറഞ്ഞു. എസ് ശർമ്മയും മേഴ്സിക്കുട്ടിയമ്മയും അന്ന് എതിർത്തു. എന്നാൽ ഇതിവിടെ കിടന്നോട്ടെ എന്ന് പറഞ്ഞ് വിഎസ് പേപ്പർ തിരിച്ച് ജുബ്ബയുടെ പോക്കറ്റിൽ വച്ചെന്നും ജി സുധാകരൻ പറഞ്ഞു. അമ്പലപ്പുഴയിൽ നടന്ന പൊതു പരിപാടിയിലാണ് സുധാകരൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

Related Articles

Back to top button