സ്കൂട്ടറിൽ രണ്ട് യുവാക്കൾ, പരിശോധന ഉണ്ടെന്നറിയാതെ എത്തിയതും..

തലസ്ഥാനത്ത് എക്സൈസിന്‍റെ ലഹരിവേട്ട. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായിട്ടുള്ള പരിശോധനയിൽ തിരുവനന്തപുരം ഈഞ്ചക്കലിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 103.3 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. പനവൂർ സ്വദേശി അരവിന്ദ്.എസ്(29 ), മണമ്പൂർ സ്വദേശി ആകാശ്(30) എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. വാഹന പരിശോധനയിൽ സംശയം തോന്നി തടഞ്ഞപ്പോഴാണ് ഇരുവരും കുടുങ്ങിയത്. തലസ്ഥാനത്ത് വിവിധയിടങ്ങളിൽ വിൽപ്പനക്കെത്തിച്ചതാണ് ലഹരിയെന്ന് എക്സൈസ് ടീം പറഞ്ഞു.

തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഹിരോഷ്.വി.ആർ ന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ നിഷാദ്.എ, പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത്.ആർ.എസ്, അജയൻ.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വിശാഖ്.എം, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ്.വി.വി, ഷംനാദ്.എസ്, രാജേഷ്, ഗോകുൽ.ജി.യു, ശരൺകുമാർ.വി.എസ്, ആര്യ കൃഷ്ണൻ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു

Related Articles

Back to top button