ഡിഎച്ച്എസിന്റെ ശബ്ദസന്ദേശ വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി മന്ത്രി….

തിരുവനന്തപുരം: ഡിഎച്ച്എസിന്റെ (DHS) വിവാദ ശബ്ദസന്ദേശത്തിൽ വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ രംഗത്ത്. മാധ്യമങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അത് ഡി.എം.ഒമാരോടോ ഡി.എച്ച്.എസിനോടോ ചോദിക്കാമെന്നും, അവർ ഫോൺ എടുത്തില്ലെങ്കിൽ തന്നെ വിളിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനൊക്കെ ഒരു പ്രോട്ടോക്കോൾ ഉണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഡി.എച്ച്.എസിന്റെ സന്ദേശം വളരെ ശരിയാണെന്നും, എന്നാൽ വിവാദമായപ്പോൾ അവർ അത് പിൻവലിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്നാണ് താൻ അവരോട് പറഞ്ഞത്. സംസ്ഥാനത്ത് പൊതുവെ മരുന്ന് ക്ഷാമമില്ല. എങ്കിലും ചില മരുന്നുകളിൽ കുറവുകളുള്ളത് വസ്തുതയാണ്. ആകെ 18 മരുന്നുകളുടെ കുറവാണ് ഉള്ളത്. അത് ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്നും സാധാരണക്കാർക്ക് ലഭ്യമാകാത്ത മരുന്നുകൾ ഉണ്ടെങ്കിൽ അറിയിച്ചാൽ ശരിയാക്കി നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. ചില മരുന്ന് കമ്പനികളുടെ കൈയിൽ നിന്ന് മരുന്നുകൾ വാങ്ങില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, കഴിഞ്ഞ 10 വർഷമായി വലിയ അഴിമതി കാണിച്ച മരുന്ന് കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നും തുറന്നടിച്ചു.

Related Articles

Back to top button