തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം… ആദ്യ സൂചനകളിൽ യുഡിഎഫിന്….

സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ പ്രകാരം യുഡിഎഫിനാണ് മുന്നേറ്റം. നിലവിൽ യുഡിഎഫ് 18 ഇടങ്ങളിലും, എൽഡിഎഫ് 15 ഇടങ്ങളിലും, എൻഡിഎ ഒരു സീറ്റിലും മുന്നേറുന്നുവെന്നാണ് വിവരം. രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

ഇടുക്കി മുട്ടം പഞ്ചായത്തിലെ 9-ാം വാർഡിൽ യുഡിഎഫ് വിജയം കരസ്ഥമാക്കി. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലായി വിവിധ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ ആകെ 58.81 ശതമാനം പേർ വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എൻ. ശേഷാദ്രിനാഥ് അറിയിച്ചിരുന്നു. വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sec.kerala.gov.in-ലെ TREND എന്ന വിഭാഗത്തിൽ ലഭ്യമാണ്.

Related Articles

Back to top button