മന്ത്രി ഷാജിയുടെ വാദം പൊളിയുന്നു; വിവാദ റെഞ്ച് റോവറിന്..

വിവാദ റെഞ്ച് റോവർ യാത്രയിൽ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു. പൊതുഭരണവകുപ്പിൻ്റെ അനുമതിയില്ലാതെയായിരുന്നു മന്ത്രിയുടെ റെഞ്ച് റോവർ യാത്ര. സ്വകാര്യ വാഹനം കെ എം ഷാജിക്ക് ഔദ്യോഗിക വാഹനമാക്കാൻ അനുമതി നൽകി ഇതുവരെ പൊതുഭരണവകുപ്പ് ഉത്തരവിറങ്ങിയിട്ടില്ല. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂരിൽ നിന്ന് കുർഗിലേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഷാജിക്ക് സ്വകാര്യ കാർ ഉപയോഗിക്കാൻ അനുമതി നൽകിയത്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കർണാടക സർക്കാരിൻ്റെ പ്രോട്ടോകോൾ വിഭാഗത്തിന് കൈമാറിയ കത്തിൽ റെഞ്ച് റോവറിൻ്റെ നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ട്.




