പത്തനംതിട്ടയില്‍ സെമിത്തേരിയിലെ കല്ലറയില്‍ വീണ്ടും മോഷണം…

പത്തനംതിട്ട: പത്തനംതിട്ടയിൽ പള്ളി സെമിത്തേരിയിലെ കല്ലറയിൽ വീണ്ടും ഗ്രാനൈറ്റ് മോഷണം. ആനിക്കാട് നൂറാമാവ് സെന്റ് തോമസ് മാര്‍ത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറിയിൽ നിന്നാണ് ഗ്രാനൈറ്റ് മോഷ്ടിച്ചിരിക്കുന്നത്. മല്ലപ്പള്ളിയിലെ സെമിത്തേരികളില്‍ നടന്ന മോഷണങ്ങൾക്ക് സമാനമായ രീതിയിലാണ് ഇവിടെയും ഗ്രാനൈറ്റ് കടത്തിയിരിക്കുന്നത്. സംഭവത്തില്‍ പള്ളി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. മുമ്പ് നടന്ന മോഷണങ്ങളില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്. കീഴ്‌വായ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇത് മൂന്നാം തവണയാണ് കല്ലറകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്രാനൈറ്റുകള്‍ മോഷണം പോകുന്നത്.

Related Articles

Back to top button