പശുവിനെ ലൈംഗികപീഡനത്തിനിരയാക്കി; ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ യുവാവ്

രണ്ട് വയസുള്ള പശുവിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഗുജറാത്തിലെ രാജ്‌കോട്ടിൽ യുവാവ് അറസ്റ്റിൽ. കനുഭായ് ഗോണ്ടലിയെയാണ് പൊലീസ് പിടികൂടിയത്. പശുവിനോട് ഇയാൾ അതിക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

ക്ഷീരകർഷകനായ മെർഖിഭായ് ചാവ്ഡയുടെ ഉടമസ്ഥതയിലുള്ള പശുവാണ് അതിക്രമത്തിന് ഇരയായത്. വീട്ടിൽനിന്ന് പശു പുറത്തുപോയതിന് പിന്നാലെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

പശുവിനെ കാണാതായതോടെ ഉടമ നടത്തിയ തിരച്ചിലിനിടെയാണ് നിർണായക വിവരം ലഭിച്ചത്. ശ്മശാനത്തിന് സമീപം എത്തിയപ്പോൾ യുവാവിനെ പശുവിനൊപ്പം കണ്ടെത്തുകയായിരുന്നു. ഉടമയെ കണ്ടതോടെ കനുഭായ് സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

Back to top button