എൽഡിഎഫ് സർക്കാരിന്റെ 10 വർഷം: വക്കീൽഫീസായി 245.62 കോടി

പത്ത് വർഷം നീണ്ട എൽഡിഎഫ് ഭരണകാലത്ത് വിവിധ കേസുകൾക്കായി സർക്കാർ ഖജനാവിൽനിന്ന് അഭിഭാഷകർക്ക് നൽകിയത് 245.62 കോടി രൂപ. സുപ്രീംകോടതി മുതൽ വിവിധ ട്രിബ്യൂണലുകൾ വരെയുള്ള കേസുകളിൽ സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകരുടെ ഫീസും നിയമോപദേശത്തിനും നിയമഭേദഗതികളുടെ കരട് തയ്യാറാക്കുന്നതിനുമുള്ള പ്രതിഫലവും ഉൾപ്പെടെയാണ് ഇത്രയും തുക ചെലവായത്.
