ക്രിമിനൽ കേസുകളിലെ ജാമ്യ ഹർജി….തീർപ്പാക്കാൻ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി

കൊച്ചി: ക്രിമിനൽ കേസുകളിലെ ജാമ്യ, മുൻകൂർ ജാമ്യ ഹർജികളിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതിനായി പുതിയ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി. സാധാരണ ജാമ്യ ഹർജികൾ പരമാവധി രണ്ടാഴ്ചയ്ക്കകം തീർപ്പാക്കണമെന്നാണ് പ്രധാന നിർദേശം.. ഹർജികളിൽ മറുപടി നൽകുന്നതിനായി അഭിഭാഷകർക്ക് അന്വേഷണ ഉദ്യോഗസ്ഥരിൽനിന്നോ ബന്ധപ്പെട്ടവരിൽനിന്നോ നിർദേശങ്ങൾ തേടുന്നതിനായി അനുവദിക്കുന്ന സമയം ഏഴ് പ്രവൃത്തിദിവസത്തിൽ കവിയരുതെന്നും നിർദേശിച്ചിട്ടുണ്ട്.



