പവർ കട്ടിനെതിരെ പ്രതിഷേധവുമായി DYFI…

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുത പ്രതിസന്ധിക്കും അപ്രഖ്യാപിത പവർകട്ടിനുമെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. വൈദ്യുതി ഭവന് മുന്നിൽ മേശയിട്ട്, മെഴുകുതിരി വെളിച്ചത്തിലിരുന്ന് പഠിച്ചാണ് വിദ്യാർഥികളും ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. അപ്രഖ്യാപിതമായി രാത്രികാലങ്ങളിൽ ഉണ്ടാകുന്ന കറന്റ് പോക്ക് വിദ്യാർഥികളുടെ പഠനത്തെയും പരീക്ഷാ തയ്യാറെടുപ്പുകളെയും രൂക്ഷമായി ബാധിക്കുന്നുണ്ടെന്ന് ചിന്താ ജെറോം പറഞ്ഞു.



