ഇറാനിൽ വിവാഹ ചടങ്ങിനിടെ..

ഇറാനിലെ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം നടത്തുകയും സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തെന്ന റിപ്പോർട്ടുകളിൽ അന്വേഷണം ആരംഭിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. വ്യക്തമായ വിവരങ്ങൾ അറിയാനായി അന്വേഷണം നടത്തുന്നുണ്ടെന്നും, യുഎസ് സൈന്യത്തിന് എപ്പോഴെങ്കിലും തെറ്റുപറ്റിയാൽ അതിൽ നിന്ന് പഠിച്ച് തിരുത്തുകയാണ് പതിവെന്നും വാൻസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ തീരത്തുള്ള സിറിക് കൗണ്ടിയിലെ കുഹെസ്തക് ഗ്രാമത്തിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 22-കാരിയും മരിച്ചതോടെ മരണസംഖ്യ അഞ്ചായി ഉയർന്നു. നാലു വയസ്സുള്ള കുട്ടിയുൾപ്പെടെ കൊല്ലപ്പെട്ടു. എഴുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു



