പുതിയ MSF നേതൃത്വത്തിനെതിരെ വീണ്ടും പ്രമേയം

എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ വീണ്ടും ആരോപണം. പുതിയ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി മങ്കട മണ്ഡലം കമ്മിറ്റി രംഗത്തെത്തി. സംഘടനാ ഭരണഘടനയും പൊതുമര്യാദയും പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് മങ്കട മണ്ഡലം കമ്മിറ്റി ആരോപിച്ചു. കൗണ്‍സില്‍ വിളിച്ചുചേര്‍ത്തതില്‍ സംശയകരമായ നടപടികളുണ്ടായെന്നാണ് വിമര്‍ശനം.

കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയുടെ വരവ്-ചെലവ് കണക്കുകള്‍ അവതരിപ്പിച്ചിട്ടില്ലെന്നും ആരോപണം ഉയർന്നു. സംസ്ഥാന കമ്മിറ്റിയുടെ സാമ്പത്തിക സുതാര്യതയെയും മങ്കട മണ്ഡലം കമ്മിറ്റി ചോദ്യം ചെയ്തു. പഞ്ചായത്ത് മണ്ഡലം തലങ്ങളില്‍ കാര്യമായ പ്രവര്‍ത്തനപരിചയം തെളിയിച്ചിട്ടില്ലാത്തവരെ സംസ്ഥാന ഭാരവാഹികളാക്കിയെന്നും വിമര്‍ശനമുണ്ട്. ഇക്കാര്യങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം.

Related Articles

Back to top button