അടച്ചിട്ട വീട്ടിൽ നിന്ന് തോക്കിന്റെ തിരകളും വിദേശമദ്യവും കണ്ടെടുത്ത സംഭവത്തിൽ..

അടച്ചിട്ട വീട്ടില്‍ നിന്ന് തോക്കിന്റെ 70ഓളം തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കോടഞ്ചേരി നെല്ലിപ്പൊയില്‍ മീന്‍മുട്ടി ജിതിന്‍ മൈക്കിള്‍(39), ഈങ്ങാപ്പുഴ മലപുറം വെള്ളാടിക്കാവില്‍ കെ.എം ഷാജി(48), താമരശ്ശേരി കമ്മാളുക്കുന്നത്ത ബൈജു എന്നിവരെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. താമരശ്ശേരി കമ്മാളന്‍കുന്നത്ത് ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
താമരശ്ശേരി പൊലീസും താമരശ്ശേരി എക്‌സൈസ് റേഞ്ച് സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് ഒരു വീട്ടില്‍ നിന്നും തിരകളും മദ്യക്കുപ്പികളും പിടികൂടിയത്. എം പാനല്‍ ഷൂട്ടര്‍മാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ തോക്കിന്റെ തിരകളാണ് പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



