‘2021ന് ശേഷം പുതിയ പിണറായി; എന്നെ ചെറ്റയെന്ന് വിളിച്ചു; ഐസക് പറഞ്ഞത് നിൽക്കക്കള്ളി ഇല്ലാതെ’..

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം തോല്‍വിയെ കുറിച്ചുള്ള തോമസ് ഐസകിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ ജി സുധാകരന്‍. ഇക്കാലത്ത് നടത്തേണ്ട സ്വയം വിമര്‍ശനമാണ് തോമസ് ഐസക് നടത്തിയതെന്നും ഐസക് പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട മാത്രം കാര്യങ്ങളല്ലെന്നും പൊതുജനം അറിയേണ്ടതാണെന്നും ജി സുധാകരന്‍ പറഞ്ഞു. നേരത്തെ അദ്ദേഹം അത് ചെയ്തിരുന്നെങ്കില്‍ തന്നെ പോലുളളവര്‍ക്ക് പാര്‍ട്ടി വിടേണ്ടിവരില്ലായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.



