സ്വകാര്യ ബസ് മേഖലയുടെ പ്രതിസന്ധി… പ്രിയദർശിനി പദ്ധതി വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും…

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ റിപ്പോർട്ടിലുണ്ടാകും. മുന്‍ ഡിജിപി കെ. പത്മകുമാര്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാനാണ് സമിതിയെ നിയോഗിച്ചത്. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് ശേഷം സ്വകാര്യ ബസ് സർവീസ് മേഖലക്ക് കനത്ത നഷ്ടമുണ്ടായെന്ന് ഉടമകൾ പറഞ്ഞിരുന്നു. ഇതുവരെ 120 കോടി രൂപയുടെ നഷ്ടമാണ് മേഖലക്ക് ഉണ്ടായത്. തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നതെന്നും പറയുന്നു. നിരവധി ബസുകൾ സർവീസ് അവസാനിപ്പിക്കുകയോ സർവീസുകളുടെ എണ്ണം വെട്ടിക്കുറക്കുകയോ ചെയ്തെന്നും പറയുന്നു. വിദഗ്ധ സമിതി റിപ്പോർട്ട് അനുകൂലമാകുമെന്നും സർക്കാർ സഹായം നൽകുമെന്നും ഉടമകൾ പ്രതീക്ഷിക്കുന്നു. സർക്കാർ സഹായമില്ലെങ്കിൽ ബസ് സർവീസുകൾ സ്വാഭാവികമായി നിലക്കുമെന്നും 8000 ബസുകളാണ് നിരത്തുകളിൽ സർവീസ് നടത്തുന്നതെന്നും ഉടമകൾ പറയുന്നു.

Related Articles

Back to top button