ആലപ്പി റിപ്പിൾസിനെ കീഴടക്കി ട്രിവാൺഡ്രം റോയൽസ്….

തിരുവനന്തപുരം: കെസിഎല്ലിൽ കരുത്തരായ ആലപ്പി റിപ്പിൾസിനെ കീഴടക്കി ട്രിവാൺഡ്രം റോയൽസ്. 14 റൺസിനായിരുന്നു റോയൽസിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ട്രിവാൺഡ്രം റോയൽസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിൾസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെ നേടാനായുള്ളു. തക‍ർപ്പൻ ഇന്നിങ്സുമായി ടീമിന് വിജയമൊരുക്കിയ ​ഗോവിന്ദ് ദേവ് പൈയാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്. സ്കോര്‍: ട്രിവാഡ്രം റോയൽസ് – 20 ഓവറിൽ 194/4, ആലപ്പി റിപ്പിൾസ് 20 ഓവറിൽ 180/6.

സെമി സാധ്യതകൾ നിലനിർത്താൻ ഇനിയുള്ള ഓരോ മത്സരവും നിർണ്ണായകമായതിനാൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന്‍റെ ബാറ്റർമാർ കരുതലോടെയായിരുന്നു തുടങ്ങിയത്. ആദ്യ അഞ്ച് ഓവർ അവസാനിക്കുമ്പോൾ ഒരു വിക്കറ്റിന് 24 റൺസെന്ന നിലയിലായിരുന്നു റോയൽസ്. എന്നാൽ രണ്ട് റൺസെടുത്ത കൃഷ്ണപ്രസാദ് പുറത്തായപ്പോൾ ഗോവിന്ദ് ദേവ് പൈയെ ഇറക്കാനുള്ള തീരുമാനം ടീമിന് തുണയായി. രണ്ടാം വിക്കറ്റിൽ ഗോവിന്ദും അഭിഷേക് പി. നായരും ചേർന്നുള്ള കൂട്ടുകെട്ടാണ് റോയൽസിന്റെ മികച്ച സ്കോറിന് അടിത്തറയിട്ടത്. വേഗത്തിൽ റൺസുയർത്തിയ ഇരുവരും ചേർന്ന് 85 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. സീസണിലെ ആദ്യ അർദ്ധസെഞ്ച്വറി നേടിയ അഭിഷേക് (57), സിബിൻ ഗിരീഷിന്റെ പന്തിൽ ടി.കെ. അക്ഷയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്.

Related Articles

Back to top button