അനിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര അച്ചടക്ക ലംഘനം…

മുഖ്യമന്ത്രി വി ഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തിൽ മുൻ ഡിസിസി അംഗം ചേന്തി അനിലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അച്ചടക്കലംഘനമെന്ന് ഡിസിസി പ്രസിഡന്റ് എൻ ശക്തന്. ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും ഇയാൾ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വിവരം അറിയില്ലെന്നും എന്‍ ശക്തന് പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരുണ്ടെന്ന അനിലിന്റെ വാദം എൻ ശക്തന് തള്ളി.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പില്ലെന്നും അനിലിനെതിരെ നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതെന്നും ശക്തൻ പറഞ്ഞു. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ അനിലിന് വിശദീകരണം എഴുതി നല്‍കാം. അത് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ അന്വേഷണം നടത്തും. പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം അപ്പോള്‍ പരിഗണിക്കുമെന്നും ശക്തന് വ്യക്തമാക്കി.



