വീട്ടുകാരെ ഭീഷണിപ്പെടുത്തി ഐഫോൺ കവർന്ന സംഘം പിടിയിൽ….

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം വലിയറത്തലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെ ശ്രീഹരി എന്ന വ്യക്തിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് ഐഫോൺ കവർന്നത്.
ലിബിൻ, അക്ഷയ്, ആശിഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. എടയ്‌ക്കോടുവെച്ചാണ് നരുവാമൂട് പോലീസ് സംഘത്തെ അറസ്റ്റുചെയ്തത്. പണം കടം നൽകാത്തതിലുള്ള വിരോധം കവർച്ചയ്ക്ക് കാരണമായെന്നാണ് വിവരം.



