അൻവർ പ്രഗത്ഭനായ സ്ഥാനാർത്ഥിയെന്ന് എം കെ രാഘവൻ…..

ബേപ്പൂരിലെ പി വി അൻവറിൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ വാദപ്രതിവാദങ്ങൾ കടുക്കുന്നു. ബേപ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറിന്റെയും മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെയും നിലപാട് തള്ളി കോഴിക്കാട് എം പി എം കെ രാഘവൻ രം​ഗത്തെത്തി. പി വി അൻവർ പ്ര​ഗത്ഭനായ സ്ഥാനാർത്ഥി ആണെന്നായിരുന്നു റിപ്പോർട്ടർ ടിവിയോടുള്ള എം കെ രാഘവൻ്റെ പ്രതികരണം. ബേപ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയിട്ടില്ലെന്നും എം കെ രാഘവൻ വ്യക്തമാക്കി.

ബേപ്പൂരിലെ പരാജയം പഠിക്കാൻ അന്വേഷണ കമ്മീഷനെ നിയോ​ഗിക്കണമെന്നും എം കെ രാഘവൻ എം പി ആവശ്യപ്പെട്ടു. ബൂത്ത് അടിസ്ഥാനത്തിൽ പഠിച്ചാൽ മാത്രമേ തോൽവിയുടെ കാരണം പറയാൻ സാധിക്കൂ എന്ന് അഭിപ്രായപ്പെട്ട എം കെ രാഘവൻ ബേപ്പൂരിലെ പരാജയ കാരണം അടിയന്തിരമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

Related Articles

Back to top button