‘ഷാഡോ’ പോലീസ് ചമഞ്ഞ് ബിവറേജസ് പരിസരത്ത് പിടിച്ചുപറി….ഒടുവിൽ….

ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് മറുനാടൻ തൊഴിലാളികളിൽനിന്ന് പണം വാങ്ങിയെടുത്തിരുന്ന സംഘത്തിലെ രണ്ടുപേരെ അറസ്റ്റുചെയ്തു. വലിയപാറ സ്വദേശികളായ സുധീഷ് തകടിയേൽ (35) പ്രമോദ് തയ്യിൽ (38) എന്നിവരെയാണ് പിടികൂടിയത്.

നാളുകളായി കട്ടപ്പന ബെവജസ് ഔട്ട്‌ലെറ്റ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടെ ഝാർഖണ്ഡ് സ്വദേശിയായ ബിസോണ മുർമു എന്ന തൊഴിലാളിയുടെയും ബെനഡിക്ട് സോറൻ എന്നയാളുടെയും പോക്കറ്റിൽനിന്ന് 3500 രൂപവീതം പ്രതികൾ ബലമായി കൈക്കലാക്കി. ഇതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കി സംഘത്തെ അറസ്റ്റ്ചെയ്തത്.

Related Articles

Back to top button