വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് യുവതി മരിച്ച സംഭവം… ഡ്രൈവർ…

തൃശൂർ: കുട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർ അറസ്റ്റിൽ. വെളുത്തൂർ മനക്കൊടി സ്വദേശി സുരേഷ് (60) ആണ് അറസ്റ്റിലായത്. ഒല്ലൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. കേസിനാസ്പദമായ സംഭവം 21-ാം തീയതി രാവിലെയാണ് നടന്നത്. ഇരുമ്പുപൈപ്പുകൾ കയറ്റിയ വാഹനവുമായി സുരേഷ് യാത്ര ചെയ്യുന്നതിനിടെ പെട്ടെന്ന് ബ്രേക്ക് പിടിക്കുകയായിരുന്നു. ഇതോടെ വാഹനത്തിന്റെ മുന്നിലുണ്ടായിരുന്ന ഇരുചക്രവാഹന യാത്രക്കാരിയുടെ മുകളിലേക്ക് ഇരുമ്പുപൈപ്പുകൾ വീണു. അപകടത്തിൽ കുട്ടനെല്ലൂർ സ്വദേശിനി ഷെറിൻ ഗുരുതരമായി പരിക്കേറ്റ് മരിച്ചു. അറസ്റ്റിലായ സുരേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ഒല്ലൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Related Articles

Back to top button