ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. വള എടക്കോത്ത് മീത്തൽ രാഘവൻ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 യോട് കൂടിയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന മകൾ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി. പേരാമ്പ്ര ഗ്രാൻഡ് ഹൗസിൽ ജോലി ചെയ്യുന്ന അനാമികയെ വീട്ടിലേക്ക് കൂട്ടിവരുമ്പോഴായിരുന്നു അപകടം. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി.

Related Articles

Back to top button