സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി അബ്ദുള്ള മുസ്‌ലിയാർക്ക് ആണ് ചുമതല. പുതിയ മുശാവറ അംഗങ്ങളെയും തെരഞ്ഞെടുത്തില്ല. ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പും പിന്നീട് നടത്താനാണ് തീരുമാനം. അഭിപ്രായ ഐക്യം ഇല്ലാത്തതിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. അതേസമയം ഹംസ ഫൈസി ഹൈത്തമിയെ സമസ്ത മലപ്പുറം ജില്ലാ മുശാവറയിൽ നിന്നും സസ്പെൻഡ് ചെയ്തു. വാഫി വിഷയത്തിൽ സമസ്തയുടെ നിലപാടിന് വിരുദ്ധമായി സംസാരിച്ചതിനാണ് നടപടി. സമസ്തയിലെ ലീഗ് അനുകൂലിയാണ് ഹംസ. പട്ടിക്കാട് ജാമിഅഃ നൂരിയ്യ പട്ടിക്കാട് അധ്യാപകൻ ആണ്.

Related Articles

Back to top button