കർത്തേടം റൂറൽ സഹകരണ ബാങ്കിൽ 89ലക്ഷത്തിന്റെ സ്വർണ്ണത്തിൽ തിരിമറി, വ്യാജപണയ വിവരങ്ങൾ സൃഷ്ടിച്ച് ജീവനക്കാരൻ, ബാങ്ക് അപ്രൈസർ അറസ്റ്റിൽ

എറണാകുളം കർത്തേടം റൂറൽ സഹകരണ ബാങ്കിൽ 89 ലക്ഷത്തിന്റെ സ്വർണ്ണത്തിൽ തിരിമറിയെന്ന് വിവരം. ബാങ്കിൽ വ്യാജ പണയ വിവരങ്ങൾ സൃഷ്ടിച്ച് ജീവനക്കാരൻ പണം തട്ടിയെന്ന വിവരമാണ് പുറത്തുവരുന്നത്. ബാങ്ക് അപ്രൈസർ അനൂപ് ജോസഫ് അറസ്റ്റിലായിട്ടുണ്ട്. 2014 മുതൽ പലരുടെയും പേരിൽ പണയ അക്കൗണ്ടുകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പ്. ഇല്ലാത്ത സ്വർണത്തിന് ബാങ്ക് പണയമായി നൽകിയത് 89 ലക്ഷം രൂപയാണ്.



