‘നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിലെ വീഡിയോയല്ലേ മാറ്റാൻ കഴിയൂ, നെഞ്ചിലെ ചെങ്കൊടി മാറ്റാൻ കഴിയില്ലല്ലോ’

‘കുട്ടി സഖാവ്’ എന്ന ഇന്‍സ്റ്റഗ്രാം പേജ് പൂട്ടിയതിന് പിന്നാലെ പുതിയ വീഡിയോയിലൂടെ മെറ്റക്ക് മറുപടിയുമായി വൈറല്‍ താരം മുഹമ്മദ് സിയാനും മറ്റ് കുട്ടികളും. തങ്ങളുടെ പേജ് പൂട്ടിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. മുഹമ്മദ് സിയാന്‍ തന്നെയാണ് ഇന്‍ട്രോ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് മറ്റ് കുട്ടികളും പ്രതികരിക്കുന്നതാണ് വീഡിയോ. മുന്‍പ് വീഡിയോ ചെയ്ത അതേ സ്ഥലത്തുവെച്ചാണ് പുതിയ വീഡിയോയും ഷൂട്ട് ചെയ്തിരിക്കുന്നത്.

മുഹമ്മദ് സിയാൻ്റെ ഇൻട്രോയ്ക്ക് പിന്നാലെ കുട്ടികളുടെ പ്രതികരണമാണ്. തങ്ങള്‍ ഇന്നലെ പങ്കുവെച്ച വീഡിയോ ഇരുപത് ലക്ഷത്തോളം പേർ കണ്ടതായി ഒരു കുട്ടി പറയുന്നു. തങ്ങളുടെ പിണറായി സഖാവ് വരെ ആ വീഡിയോയ്ക്ക് കമന്റിട്ടു എന്നായിരുന്നു മറ്റൊരു കുട്ടി പറഞ്ഞത്. അക്കൗണ്ട് എങ്ങനെ വീണ്ടെടുക്കണം എന്നതിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് കൂട്ടത്തിലെ പെണ്‍കുട്ടി പറഞ്ഞു. അക്കൗണ്ട് പൂട്ടിച്ചതില്‍ നിനക്ക് വിഷമമുണ്ടോ എന്ന് മറ്റൊരു കുട്ടി മുഹമ്മദ് സിയാനോട് ചോദിക്കുമ്പോള്‍ അതിന് ‘മാസ്സ്’ മറുപടിയാണ് കുട്ടി നല്‍കുന്നത്. ‘എന്തിനാണ് ടെന്‍ഷന്‍ ആകുന്നത്, നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമിലെ വീഡിയോ അല്ലേ മാറ്റാന്‍ കഴിയൂ, ചൊങ്കൊടി നെഞ്ചിലുണ്ട്. അത് ആര്‍ക്കും മാറ്റാന്‍ കഴിയില്ലല്ലോ’ എന്നാണ് സിയാന്‍ ചോദിക്കുന്നത്.

Related Articles

Back to top button