ആറാം ക്ലാസ് മുതൽ സ്കൂളുകളിൽ എഐ വിദ്യാഭ്യാസം….

സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ സാം മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്തെ വിദ്യാർത്ഥികളെ ആഗോള തലത്തിൽ മത്സരിക്കാൻ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ‘എഐ അക്ഷര അഭിയാന’ (AI Akshara Abhiyana), ‘കോഡിങ് ഗുരുകുല’ (Coding Gurukula) എന്നീ പദ്ധതികളാണ് സ്കൂളുകളിൽ അവതരിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളം ഈ പദ്ധതികൾ നടപ്പാക്കുമെന്നും വിദ്യാർഥികളെ ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.



