ജാഗ്രതാ നിർദ്ദേശവുമായി കേരള പൊലീസ്

വീട്ടിലിരുന്ന് ഉയർന്ന വരുമാനം നേടാവുന്ന ഓൺലൈൻ ജോലികൾ, നിക്ഷേപത്തിന് ഉയർന്ന ലാഭം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു. ഇതിനായി എൻടിഎൽ എന്ന പേരിലുള്ള വ്യാജ ആപ്പാണ് തട്ടിപ്പുകാർ ഉപയോഗിച്ചു വരുന്നത്. വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. വ്യാജ പരസ്യങ്ങളിൽ ആകൃഷ്ടരായി തട്ടിപ്പുകാരെ സമീപിക്കുന്നവരെ തന്ത്രപരമായി എൻടിഎൽ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിക്കുന്നു. തുടർന്ന് ആപ്പിൽ രജിസ്റ്റർ ചെയ്യാനും ആപ്പിലൂടെ വിവിധ ഓൺലൈൻ ജോലികളുടെയും നിക്ഷേപ പദ്ധതികളുടെയും പേരിലുള്ള വിവിധ ടാസ്ക്, കമ്മീഷൻ, നിക്ഷേപപദ്ധതികൾ എന്നിവ പരിചയപ്പെടുത്തുന്നു. ഇതിൽ ആകൃഷ്ടരായി ചെറിയ തുക നിക്ഷേപിക്കുന്നവർക്ക് കമ്മീഷൻ ലഭിക്കുന്നതായി വ്യാജമായി പ്രദർശിപ്പിക്കുകയും ചില സന്ദർഭങ്ങളിൽ ചെറിയ തുക പിൻവലിക്കാനും നിക്ഷേപകർക്ക് അവസരം നൽകുന്നു

Related Articles

Back to top button