കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടി.. ശേഷം..

വീട്ടിനുള്ളിൽ കടന്ന പ്രതികൾ അനിൽ കുമാറിനോട് പണം ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന്
നാവായിക്കുളത്ത് കിടപ്പുരോഗിയെ വീട്ടിനുള്ളിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച് കവർച്ച നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കല്ലമ്പലം സ്വദേശികളായ ബിജു, മനീഷ്, പാരിപ്പള്ളി സ്വദേശി പ്രസാദ് ജോസ് എന്നിവരാണ് പിടിയിലായത്. നാവായിക്കുളം ചിറ്റായിക്കോട് കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അരയ്ക്ക് താഴെ തളർന്ന് ഒരു വർഷമായി കിടപ്പിലായ നാവായിക്കുളം സ്വദേശി അനിൽ കുമാറിനെയാണ് (58) ഒരു സംഘം വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ആക്രമിച്ചത്.
വീട്ടിനുള്ളിൽ കടന്ന പ്രതികൾ അനിൽ കുമാറിനോട് പണം ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് വാളു കൊണ്ട് കാലിൽ വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. അക്രമികൾ കട്ടിലിനോട് ചേർത്ത് സൂക്ഷിച്ചിരുന്ന 3750 രൂപയും 20,000 വിലമതിക്കുന്ന മൊബൈൽ ഫോണും കവർന്ന് സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
ബഹളം കേട്ടെത്തിയ നാട്ടുകാരും പൊലീസും ചേർന്ന്, കാലിൽ നിന്ന് അമിതമായി രക്തം വാർന്ന നിലയിൽ കണ്ടെത്തിയ അനിൽ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ കല്ലമ്പലം പൊലീസ് പ്രതികളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



