അനിശ്ചിതകാലത്തേക്ക് മെസ്സി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കും…..

പിതാവിൻ്റെ വിയോഗത്തെ തുടർന്ന് അർജൻ്റീന നായകൻ ലയണൽ മെസ്സി കളിക്കളത്തിൽ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനിൽക്കും. ക്ലബ്ബ് ഫുട്‌ബോളിൽ അടുത്തൊന്നും മെസ്സി സജീവമായേക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അസുഖബാധിതനായിരുന്ന ഹോർഹെ മെസ്സി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മെസ്സിയുടെ ജീവിതത്തിലും ഫുട്‌ബോൾ കരിയറിലും നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഹോർഹെ.

പ്രൊഫഷണൽ ഫുട്‌ബോളിൽ ഉടൻ മെസ്സി മടങ്ങിവരില്ലെന്ന് ഗോൾ.കോം ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ഘട്ടത്തിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് മെസ്സിയുടെ തീരുമാനം. ഇന്റർ മയാമിക്കായി അടുത്തൊന്നും മെസ്സി കളത്തിലിറങ്ങില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഹോർഹെയുടെ മരണസമയത്ത് മെസ്സി മയാമിയിലെ വീട്ടിലായിരുന്നു. മരണമറിഞ്ഞയുടനെ അർജൻ്റീനയിലേക്ക് കുടുംബത്തോടൊപ്പം എത്തുകയായിരുന്നു.

Related Articles

Back to top button