17 ദിവസവും സഭയിലെത്തിയില്ല…അമിത് ഷായെ പരിഹസിച്ച് ജയ്റാം രമേശ്….

തുടർച്ചയായ പതിനേഴാം ദിവസവും ലോക്‌സഭയിൽ ഹാജരാകാത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഭീഷണിപ്പെടുത്തുന്നവർ യഥാർത്ഥത്തിൽ ഭീരുക്കളാണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം എക്‌സിൽ പ്രതികരിച്ചു.

കഴിഞ്ഞ 17 ദിവസമായി അമിത് ഷാ ലോക്സഭയിലും രാജ്യസഭയിലും എത്തിയിട്ടില്ല. ഇതൊരു അസാധാരണമായ കാര്യമാണ്. സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു, അദ്ദേഹത്തിന് സുഖമാണോ? ഒന്നാമനും രണ്ടാമനും തമ്മിൽ എല്ലാം ശരിയാണോ?രാജ്യം അത് അറിയാൻ ആഗ്രഹിക്കുന്നു- അദ്ദേഹം കുറിച്ചു.

Related Articles

Back to top button