ആസൂത്രണ ബോര്‍ഡ് പരീക്ഷ തട്ടിപ്പ്…പിഎസ്‌സി ഹൈക്കോടതിയില്‍

കൊച്ചി: ആസൂത്രണ ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയില്‍. വിവരാവകാശ നിയമ പ്രകാരം ഉദ്യോഗാര്‍ത്ഥികളുടെ രേഖകള്‍ നല്‍കണമെന്ന വിധിക്കെതിരെയാണ് ഹര്‍ജി. ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും നല്‍കാനാവില്ലെന്നാണ് പിഎസ്‌സിയുടെ നിലപാട്.
വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണ്. വ്യക്തിപരമായ രേഖകള്‍ നല്‍കുന്നത് കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കും എന്നും പിഎസ്‌സിയുടെ ഹര്‍ജിയില്‍ വാദമുണ്ട്. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.



