കൊല്ലത്ത് യുവാക്കളുടെ ഏറ്റുമുട്ടൽ….തൃക്കടവൂർ ശിവരാജുവിന്റെ മൂന്നാം പാപ്പാൻ കുത്തേറ്റ് മരിച്ചു

അഞ്ചാലുംമൂട്: കൊല്ലം തൃക്കടവൂരിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ആന പാപ്പാൻ മരിച്ചു. തൃക്കടവൂർ ശിവരാജുവിന്റെ മൂന്നാം പാപ്പാൻ കൊല്ലം പാൽക്കുളങ്ങര സ്വദേശി രാജു (39) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 9.30 നാണ് സംഭവം. കടവൂർ കുതിരക്കടവിലാണ് സംഘർഷമുണ്ടായത്. കുത്തേറ്റ് റോഡിൽ വീണ രാജുവിനെ നാട്ടുകാർ മതിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കുതിരകടവ് സ്വദേശികളും സഹോദരങ്ങളുമായ ശ്യാം, മഹേഷ് എന്നിവരെ അഞ്ചാലുംമൂട് പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Related Articles

Back to top button