പതിവായി ദേശീയപാത ഉപയോഗിക്കുന്ന വാഹനങ്ങൾക്കുളള ഇളവ് കെഎസ്ആർടിസിക്കും….നിതിൻ ഗഡ്കരി

കൊല്ലം ∙ പതിവായി ദേശീയപാത ഉപയോഗിക്കുന്ന വാഹനങ്ങൾക്കുളള ഇളവുകളുടെ ആനുകൂല്യം കെഎസ്ആർടിസിക്കും . കേന്ദ്ര ദേശീയപാത റോഡ് മന്ത്രി നിതിൻ ഗഡ്കരി എൻ.കെ. പ്രേമചന്ദ്രൻ എംപിയെ ലോക്സഭയിൽ അറിയിച്ചു. പതിവായി യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് പ്രതിമാസം ഒറ്റ യാത്രയ്ക്കായി സാധാരണ ഫീസിന്റെ മുന്നിൽ രണ്ട് മാത്രം അടച്ച് യാത്ര ചെയ്യാം. 24 മണിക്കുറിനുളളിൽ മടങ്ങി വരുന്ന യാത്രയ്ക്ക് ഒറ്റ യാത്രാ ഫീസിന്റെ ഒന്നര മടങ്ങ് അടച്ചാൽ മതിയാവും. ടോൾ പ്ലാസ സ്ഥിതി ചെയ്യുന്ന ജില്ലയിൽ റജിസ്റ്റർ ചെയ്ത വാണിജ്യ വാഹനങ്ങൾക്ക് സർവീസ് റോഡോ .ബദൽ റോഡോ ഇല്ലെങ്കിൽ നിശ്ചിത ടോളിന്റെ പകുതി നൽകിയും യാത്ര ചെയ്യാവുന്നതാണ്.




