വിവരമറിഞ്ഞ ഭർത്താവ് നാട്ടിലെത്തി…..വയോധികയുടെ തല ചുമരിൽ ഇടിച്ച് മാല കവർന്ന യുവതി പിടിയിൽ

വേഷം മാറിയെത്തി വയോധികയുടെ തല ചുമരിൽ ഇടിച്ച് മാല കവർന്ന സംഭവത്തിൽ അയൽവാസിയായ യുവതി അറസ്റ്റിൽ. സരിത ( 41) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തങ്കമണി (80) യുടെ മൂന്ന് പവൻ മാലയാണ് കഴിഞ്ഞ ദിവസം കവർന്നത്. മാല മോഷ്ടിച്ചതിന് ശേഷം ഓടി രക്ഷപ്പെട്ട യുവതി രാത്രി വീട്ടിലെത്തിയിരുന്നു. വീട്ടിൽ നിന്നാണ് യുവതിയെ പിടികൂടിയത്. രണ്ടു കുട്ടികളുടെ അമ്മയായ സരിത തയ്യൽ ജോലി ചെയ്തിരുന്നു. സംഭവമറിഞ്ഞ് ചെന്നൈയിൽ ജോലി ചെയ്തിരുന്ന ഭർത്താവ് നാട്ടിലെത്തി.

സാമ്പത്തിക ബുദ്ധിമുട്ടു കാരണമാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചതെന്നും ആളെ തിരിച്ചറിയാതിരിക്കാനാണ് വേഷം മാറിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. പിടിവലിയിൽ പൊട്ടിയ മാലയുടെ ഭാഗങ്ങൾ പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് നാലിനായിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ തങ്കമണിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെ ചികിൽസക്കു ശേഷം ഇന്നലെ വീട്ടിൽ കൊണ്ടുവന്നു. തലക്ക് ആറ് തുന്നലുകളുണ്ട്.

Related Articles

Back to top button