മടങ്ങിയത് വിവാഹനിശ്ചയശേഷം… വിവാഹത്തോട് അടുപ്പിച്ചു അവധിയെടുത്തു വരാമെന്ന വാക്ക് പാഴായി…

യുക്രൈനില്‍ ഒഡേസ തീരത്ത് റഷ്യ നടത്തിയ കപ്പല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഖില്‍ ജോയനെ ഓര്‍ത്ത് കണ്ണീരണിയുകയാണ് നാട്. നിറമുള്ള സ്വപ്‌നങ്ങള്‍ കണ്ടാണ് അവധി ദിനങ്ങള്‍ക്കൊടുവില്‍ 40 ദിവസങ്ങള്‍ക്കു മുമ്പ് അഖില്‍ ജോയന്‍ തിരിച്ചു പോയത്. കട്ടപ്പന സ്വദേശിനിയുമായുള്ള വിവാഹനിശ്ചയത്ത് ശേഷമായിരുന്നു മടക്കം. അടുത്ത ഏപ്രിലില്‍ വിവാഹത്തോട് അടുപ്പിച്ചു അവധി എടുത്തു വരാം എന്നായിരുന്നു പോകാന്‍ നേരം വീട്ടുകാര്‍ക്ക് കൊടുത്ത ഉറപ്പ്. പക്ഷെ നിനച്ചിരിക്കാതെയുള്ള കുടുംബത്തെ ഒന്നാകെ കണ്ണീരില്‍ മുക്കി.

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായി കപ്പലില്‍ ജോലിക്ക് കയറിയത് മുതല്‍ അഖിലിന് സ്വപ്നങ്ങള്‍ ഏറെ ആയിരുന്നു. ആഗ്രഹിച്ച പോലൊരു വീട് വച്ചു. പുതിയൊരു ജീവിതത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പിലുമായിരുന്നു. എന്നാല്‍ വിധി എല്ലാം തകിടംമറിച്ചു.

Related Articles

Back to top button