മൺസൂൺ ബമ്പർ BR-110ലോട്ടറി നറുക്കെടുത്തു…. ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത് ഈ നമ്പറിന്….

തിരുവനന്തപുരം: ഏറെ നാളത്തെ ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ മൺസൂൺ ബമ്പർ BR-110 ലോട്ടറി നറുക്കെടുത്തു. ഉച്ച തിരിഞ്ഞ് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. MC 576896 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്.
മൺസൂൺ ബമ്പറിന്റെ രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷവും നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ്. കൂടാതെ 5000 , 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ഇത്തവണ 40 ലക്ഷം ടിക്കറ്റുകളാണ് ബമ്പറിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്.




