‘സത്യമേവ ജയതേ’.. കോടതി നിർദ്ദേശത്തിന് പിന്നാലെ പ്രതികരണവുമായി അൻസിബ ഹസൻ

തൻറെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസ് എടുക്കാൻ നിർദ്ദേശിച്ച കോടതി നിർദ്ദേശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി നടി അൻസിബ ഹസൻ. ‘സത്യമേവ ജയതേ’ എന്നാണ് അൻസിബ തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ചിരിക്കുന്നത്. ഒപ്പം കേരള ഹൈക്കോടതിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് 8-ാം നമ്പർ കോടതിയാണ് കേസ് എടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയത്. വർഗീയ പരാമർശത്തിൽ കേസെടുക്കാനാണ് എറണാകുളം ജില്ല സെഷൻസ് കോടതി ഇന്നലെ നിർദ്ദേശം നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണമെന്നും കോടതി നിർദ്ദേശത്തിലുണ്ട്. ഈ പരാതിയിൽ കേസ് എടുക്കാൻ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പോലീസിൻ്റെ നിലപാട്.




