പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല…അതിന് കാതലും ലക്ഷ്യ ബോധവും ഉണ്ടെന്ന് ബിനോയ് വിശ്വം…

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങൾ ഒന്നാകെ ഒന്നിച്ച് ഉയർത്തുന്ന ഒരു പ്രഖ്യാപനമാണ് അതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ അതിന് കാതലും ലക്ഷ്യ ബോധവും ഉണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പിഎം ശ്രീയിൽ തിരഞ്ഞെടുക്കുന്ന സ്കൂളുകൾ റൈസിങ് ഇന്ത്യയുടെ ഭാഗമാക്കും എന്നാണ് പ്രഖ്യാപനമെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. ‘എൻഇപി ഈ സ്കൂളുകളിൽ നടപ്പാക്കും എന്നാണ് കേന്ദ്രം പറയുന്നത്. എൻഇപി വിദ്യാഭ്യാസനത്തിന്റെ ലക്ഷ്യത്തെ പിന്നോട്ട് വലിക്കുന്ന ആർഎസ്എസ് അജണ്ടയാണ്. പ്രധാനമന്ത്രിയും കൂട്ടുകാരും പറയുന്ന വിദ്യാഭ്യാസ അജണ്ട അല്ല മതേതര വിദ്യാഭ്യാസ ഇന്ത്യയുടെ അജണ്ടയെന്നും’ സിപിഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

Related Articles

Back to top button