വ്യാജ ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ലഹരിമരുന്നുമായി പിടിയിൽ

വ്യാജ ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി പിടിയിൽ. പത്തനംതിട്ട എഴുമറ്റൂർ കൈമല സ്വദേശി ഷർഫിൻ സെബാസ്റ്റ്യൻ(25) ആണ് അറസ്റ്റിലായത്. ഷർഫിന്റെ കൈമലയിലെ വീട്ടിൽ നിന്ന് 1.590 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പുസ്തകങ്ങൾക്കിടയിൽ രഹസ്യ അറയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എംഡിഎംഎ വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലറും ഫ്യൂവിങ് പൈപ്പുകളും കണ്ടെത്തി. പ്രതി പാലാരിവട്ടം, എറണാകുളം ടൗൺ പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. സ്ത്രീകളെ ആക്രമിച്ച കേസിലും പ്രതിയാണ്. ജില്ലാ ഡാൻസാഫ് ടീമും റാന്നി സബ് ഡിവിഷൻ ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന യുവാവിനെയാണ് MDMA യുമായി പിടിയിലായത്.

Related Articles

Back to top button