ഇനിയൊരു വന്ദനയെ നാടിന് നഷ്ടപ്പെടരുത്….ഓപ്പറേഷൻ തൂഫാന്‌ പിന്തുണയുമായി ഡോ. വന്ദന ദാസിന്റെ പിതാവ്….

ഹരിപ്പാട്: ലഹരിക്ക് അടിമയായ പ്രതി ക്രൂരമായി കൊലചെയ്ത ഡോ. വന്ദന ദാസിന്റെ ഓർമ്മകൾ ഇനി നാടിൻ്റെ ലഹരി വിരുദ്ധ പോരാട്ടത്തിന് കരുത്താകും. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വന്ദനയുടെ പിതാവ് കെ. ജി. മോഹൻദാസിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാട് എം.എൽ.എ ഓഫീസിൽ വച്ച് തൂഫാൻ വാറിയർ ബാഡ്‌ജ്‌ ധരിപ്പിച്ചു.

ലഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്താണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഡോ. വന്ദന ദാസിന്റെ മരണം കേരളം മറക്കാൻ പാടില്ലാത്ത വേദനയാണ്. മറ്റൊരു വന്ദനയും ഈ നാടിന് നഷ്ടമാകരുത്. അതുകൊണ്ടാണ് ലഹരിക്കെതിരായ ഈ പോരാട്ടത്തിൽ ഓരോരുത്തരും പങ്കാളികളാകേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Articles

Back to top button