പോലീസിന് നേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞ് യുവാവ്….ഒടുവിൽ പോലീസ് ചെയ്‌തത്….

തൃശൂര്‍: പോലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ചെയ്ത കേസിൽ പ്രതി പിടിയിലായി. സംഭവത്തിൽ ചിയ്യാരം സ്വദേശിയായ കുട്ടി സഞ്ജു എന്ന സഞ്ജയ് നിക്‌സണെയാണ് അറസ്റ്റിലായത്. വെസ്റ്റ് പോലീസാണ് ഇയാളെ പിടികൂടിയത്. തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടോണി തരകന്‍, സത്യജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ വിനീഷ് ഭരതന്‍ എന്നീ പോലീസുകാര്‍ക്ക് നേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞ സംഭവത്തിലാണ് പ്രതിയെ പിടികൂടിയത്.
തൂഫാന്‍ ഡ്യൂട്ടിക്കായി ഇറങ്ങിയ ഉദ്യോഗസ്ഥർക്ക് ഒരു ഫോൺകോൾ വരികയായിരുന്നു. ശിവരാമപുരം ഉന്നതിയില്‍ ഒരാള്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നാണ് വിളിച്ചവർ പറഞ്ഞത്. ഉടൻ തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു. പോലീസുകാരെ കണ്ടതോടെ പ്രതി ഇവർക്ക് നേരെ ഗുണ്ട് കത്തിച്ച് എറിയുകയും പെപ്പര്‍ സ്‌പ്രേ അടിച്ച് ദേഹോപദ്രവം ചെയ്യുകയുമായിരുന്നു.
പ്രതി ഉദ്യോഗസ്ഥർക്ക് നേരെ എറിഞ്ഞ ഗുണ്ട് റോഡിലെ വെള്ളത്തില്‍ വീണതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. പിന്നാലെ കൂടുതൽ പോലീസുകാർ സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിക്കെതിരെ ല്ലൂര്‍, ടൗണ്‍ ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി നാല് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടിതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



