കൊട്ടാരക്കരയിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം; അഞ്ചുപേരുടെ നില ഗുരുതരം

കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്നു സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്. ലോറി പൂർണമായും തകർന്ന നിലയിലാണ്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ലോറി അമിത വേഗതയിലായിരുന്നു. ബൈക്കിൽ ഇടിച്ച് ടിപ്പർ മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷി മാധ്യമങ്ങളോടു പറഞ്ഞു. നിയന്ത്രണം വിട്ട ലോറി മതിലിലേക്ക് പാഞ്ഞുകയറി ഇടിച്ചു മറിയുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് റോഡിലേക്ക് വീണ് അപകടത്തിൽപെട്ടവർ മണ്ണിന് അടിയിൽ കുടുങ്ങുകയായിരുന്നു.
ടിപ്പർ ലോറി ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. പ്രദേശവാസികളും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മതിലിനോട് ചേർന്ന് ബസ് കാത്തുനിന്നവരാണ് അപകടത്തിൽ പെട്ടത്. ഏഴു കുട്ടികളും ഒരു മുതിർന്നയാളും അടക്കം എട്ടു പേരാണ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.



