ചില അംഗങ്ങൾ കാരണം അമ്മ സംഘടനയ്ക്ക് മോശം പ്രതിച്ഛായയുണ്ടായി…ജഗദീഷ്

കൊച്ചി: താര സംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ച ഭരണസമിതിയുടെ സംഘടനാപരമായ പാളിച്ചകളിൽ അംഗങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നുവെന്ന് നടൻ ജഗദീഷ്. രാജിവെച്ച ഭരണസമിതി ഒരുവർഷം കൊണ്ടുതന്നെ അമ്മയുടെ അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ സംഘടനാപരമായ ചില പാളിച്ചകൾ അവരുടെ ഭാഗത്തുനിന്നുണ്ടായെന്നും ജഗദീഷ് പറഞ്ഞു. ജനറൽ ബോഡിയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജ​ഗദീഷ്.

വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കാൻ ഭരണ സമിതിയ്ക്ക് കഴിഞ്ഞില്ല. അതിൽ ക്രമക്കെട് ഉണ്ടെന്നല്ല. മറിച്ച്അവതരിപ്പിക്കാൻ കഴിഞ്ഞില്ല എന്നത് തന്നെ വലിയ പാളിച്ച ആണ്. അവിശ്വാസ പ്രമേയം പാസാകുന്നതിന് മുൻപ് തന്നെ അംഗങ്ങളുടെ വികാരം മാനിച്ച് കമ്മറ്റി സ്വയം ഒഴിയുകയായിരുന്നുവെന്നും ജ​ഗദീഷ് പറഞ്ഞു.

Related Articles

Back to top button